Deshabhimani

ഡെലിവറി വാഹനങ്ങൾക്ക് ഞായറാഴ്‌ച മുതൽ കർശന പരിശോധന

Delivery Vehicle.jpg
വെബ് ഡെസ്ക്

Published on Oct 14, 2026, 12:44 PM | 1 min read

കുവൈത്ത് സിറ്റി: ഡെലിവറി കാറുകളും മോട്ടോർസൈക്കിളുകളും കേന്ദ്രീകരിച്ച് 18 മുതൽ ഗതാഗത വകുപ്പ് വ്യാപക പരിശോധന ആരംഭിക്കും. ഗതാഗതനിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കുറഞ്ഞത് 60 ദിവസത്തേക്ക് പിടിച്ചുവയ-്‌ക്കുമെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക-്‌ടർ കേണൽ ഫഹദ് അൽ ഈസ അറിയിച്ചു.


​അപകടകരമായ ഡ്രൈവിങ് തടയാനും ഗതാഗതനിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനുമാണ് നടപടി. നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കൊപ്പം, ജീവനക്കാർക്കിടയിൽ ബോധവത്കരണം നടത്താനും നിയമലംഘനങ്ങൾ കുറയ-്‌ക്കാനും ഗതാഗത വകുപ്പുമായി സഹകരിക്കാത്ത ഡെലിവറി കമ്പനികൾക്കെതിരെയും നടപടിയുണ്ടാകും. ഡ്രൈവർമാർ ആവർത്തിച്ച് നിയമലംഘനം നടത്തുകയും കമ്പനി അധികൃതർ സഹകരിക്കാതിരിക്കുകയും ചെയ-്‌താൽ ഭരണപരമായ നടപടികൾ സ്വീകരിച്ചേക്കും.


​സിഗ-്‌നൽ നൽകാതെ ലെയിൻ മാറുക, ചുവപ്പ് സിഗ-്‌നൽ മറികടക്കുക, സിഗ-്‌നലിൽ നിർത്തിയിട്ട വാഹനങ്ങളെ മറികടന്ന് മുന്നിലെത്തുക, നടപ്പാതകളിലൂടെയും കാൽനട മേൽപ്പാലങ്ങളിലൂടെയും വാഹനമോടിക്കുക എന്നിവയാണ് ഡെലിവറി ഡ്രൈവർമാർക്കിടയിൽ കൂടുതലായി കണ്ടെത്തുന്ന നിയമലംഘനങ്ങൾ. ഇത്തരം പ്രവൃത്തികൾ കാൽനടയാത്രക്കാരുടെയും മറ്റ്‌ റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ-്‌ക്ക്‌ ഭീഷണിയാകുന്നതിനൊപ്പം ഗതാഗതം തടസപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെലിവറി കമ്പനി പ്രതിനിധികളുമായി ഗതാഗത വകുപ്പ് കൂടിക്കാഴ്‌ചകൾ നടത്തി. സുരക്ഷിതമായ ഡ്രൈവിങ്ങിനെക്കുറിച്ചും റോഡിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ജീവനക്കാർക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും കമ്പനികളോട് ആവശ്യപ്പെട്ടു. ഡെലിവറി മോട്ടോർസൈക്കിളുകൾക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള റോഡുകൾ നിശ്ചയിച്ചിട്ടുണ്ടെന്നും അനുവദനീയമായ പാതകളും ഗതാഗതനിയന്ത്രണങ്ങളും പാലിക്കണമെന്നും അൽ ഈസ നിർദേശിച്ചു.


ജങ്ഷനുകളിലെ സിഗ-്‌നൽ സമയക്രമത്തിൽ മാറ്റം വരുത്തുന്നത് കേന്ദ്ര കൺട്രോൾ റൂം നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗതത്തിരക്കും വിവിധ റോഡുകളിൽനിന്ന് ജങ്ഷനിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണവും പരിഗണിച്ചാണ് സുഗമമായ വാഹനഗതാഗതത്തിന് അനുയോജ്യമായ സമയക്രമം നിശ്ചയിക്കുന്നത്.​റോഡുകളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനും നിയമലംഘനങ്ങൾ കണ്ടെത്താനും കേന്ദ്ര കൺട്രോൾ റൂമിന്റെ കീഴിൽ ഏകദേശം 370 അത്യാധുനിക ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home