Deshabhimani

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്: ഇന്ത്യയുടെ സ്ഥാനം 72, ഒന്നാമത് യുഎഇ

passport
വെബ് ഡെസ്ക്

Published on Oct 14, 2026, 01:04 PM | 1 min read

ദുബായ്: ആഗോള പാസ്‌പോർട്ട് സൂചികയിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി യുഎഇ തെരഞ്ഞെടുക്കപ്പെട്ടു. മുൻകൂട്ടി വിസ ലഭിക്കാതെ തന്നെ 182 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണ് യുഎഇ പൗരന്മാർക്കുള്ളത്. യുഎഇ പാസ്‌പോർട്ട് ഉടമകൾക്ക് 138 രാജ്യങ്ങളിലേക്ക് പൂർണമായും വിസയില്ലാതെ പ്രവേശിക്കാം. 44 രാജ്യങ്ങളിൽ എത്തുമ്പോൾ നൽകുന്ന വിസ, ഇ-വിസ തുടങ്ങിയ ലളിതമായ സംവിധാനങ്ങളും ലഭ്യമാണ്.


പട്ടികയിൽ സിംഗപ്പൂരും മലേഷ്യയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇരു രാജ്യങ്ങളുടെയും പാസ്‌പോർട്ട് ഉപയോഗിച്ച് 175 രാജ്യങ്ങളിലേക്ക് വിസരഹിതമായി യാത്ര ചെയ്യാം. 174 രാജ്യങ്ങളിലേക്ക് പ്രവേശനാനുമതിയുള്ള സ്‌പെയിൻ മൂന്നാം സ്ഥാനത്താണ്. ഈ പട്ടികയിൽ ഇന്ത്യ 72-ാം സ്ഥാനത്താണ് നിൽക്കുന്നത്.


പ്രമുഖ അന്താരാഷ്ട്ര സാമ്പത്തിക ഉപദേശക സ്ഥാപനമായ 'ആർട്ടൺ ക്യാപിറ്റൽ' ആണ് പട്ടിക പുറത്തുവിട്ടത്. ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളും 6 മറ്റ് പ്രദേശങ്ങളും ഉൾപ്പെടെ 199 മേഖലകളിലെ സഞ്ചാരസ്വാതന്ത്ര്യം വിലയിരുത്തിയാണ് ആർട്ടൺ ക്യാപിറ്റൽ പട്ടിക തയ്യാറാക്കുന്നത്. വിസയില്ലാത്ത പ്രവേശനം, ഓൺ-അറൈവൽ വിസ, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് മൊബിലിറ്റി സ്കോർ കണക്കാക്കുന്നത്.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home