Deshabhimani

മന്ത്രി കെ എം ഷാജിയുടെ ദുരൂഹ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍

KM Shaji.jpg
വെബ് ഡെസ്ക്

Published on Oct 14, 2026, 12:39 PM | 1 min read

തിരുവനന്തപുരം: മന്ത്രി കെ എം ഷാജി ചെക്ക് റിപബ്ലിക്ക് തലസ്ഥാന ന​ഗരമായ പ്രാ​ഗിലേക്ക് നടത്തിയ ദുരൂഹ യാത്രിയിൽ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍. യാത്രാ ഉദ്ദേശ്യം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും. യാത്രയുടെ പ്രാഥമിക വിവരങ്ങള്‍ ഇവർ ശേഖരിച്ചു.


ഓസ്‌ട്രിയ, ബൾഗേറിയ, സ്വിറ്റ്‌സർലന്റ്‌, യുഎഇ എന്നിവിടങ്ങളിൽ യാത്ര ചെയ്യാനാണ് മന്ത്രിക്ക് അനുമതി ഉണ്ടായിരുന്നത്. എന്നാൽ ഇതിനിടെ അനുമതിയില്ലാതെ പ്രാ​ഗിലേക്ക് യാത്ര നടത്തിയ മന്ത്രി, കൂടുതൽ ദിവസം ഇവിടെ ചെലവഴിച്ചെന്നാണ് സൂചന. പ്രാ​ഗിലേക്ക് നടത്തിയ യാത്ര മന്ത്രി എന്തിന് മറച്ച് വെച്ചുവന്നത് വ്യക്തമല്ല. സർക്കാർ അനുമതി ഇല്ലാതെയുള്ള മന്ത്രിയുടെ വിദേശ യാത്ര ഗുരുതര ചട്ടലംഘനമാണ്. മുഖ്യമന്ത്രിയുടെ അനുമതിക്ക് പുറമെ കേന്ദ്ര സർക്കാരിന്റെ കൂടി അനുമതി തേടിയാലാണ് മന്ത്രിമാർക്ക് വിദേശ യാത്ര നടത്താനാവുക. ​ദുരൂഹ യാത്രയെ കുറിച്ച് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ എം ഷാജിയുടെ റേഞ്ച് റോവർ വിവാദം മുസ്ലിം ലീഗിനുള്ളിൽ അതൃപ്തി പുകയുമ്പോഴാണ് പുതിയ വിവാദം ഉയരുന്നത്.


അതേസമയം യുഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്ന ശേഷം ഇതുവരെ ഒമ്പത് മന്ത്രിമാരാണ് വിദേശയാത്ര നടത്തിയത്‌. കെ എം ഷാജിക്ക് പുറമെ ഒ ജെ ജനീഷ്‌, മോൻസ്‌ ജോസഫ്‌, ടി സീദ്ദീഖ്‌, ബിന്ദു കൃഷ്‌ണ, രമേശ്‌ ചെന്നിത്തല, പി സി വിഷ്‌ണുനാഥ്‌, വി ഇ അബ്ദുൾ ഗഫ‍ൂർ, ഷിബു ബേബി ജോൺ എന്നിവാരണ് വിദേശ യാത്ര നടത്തിയത്. ഇതിൽ എട്ടുപേരും സ്വകാര്യ ആവശ്യത്തിനാണ്‌ പോയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home