Deshabhimani

പാഴ്സലുകൾ ഇനി വീട്ടിലെത്തും; കെഎസ്ആർടിസി ഡോർ ടു ഡോർ കൊറിയർ സേവനത്തിന് സഹകരണ സംഘങ്ങളും

ksrtc courier service

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം

വെബ് ഡെസ്ക്

Published on Oct 14, 2026, 12:51 PM | 1 min read

തിരുവനന്തപുരം: കെഎസ്ആർടിസി നടപ്പിലാക്കുന്ന കൊറിയർ ആൻഡ് ലോജിലസ് സേവനങ്ങൾ വിപുലീകരിക്കുന്നു. ഇതിന്റെ ഭാ​ഗമായി ഡോർ ടു ഡോർ സേവനത്തിനായി സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഉപഭോക്താക്കളുടെ വീടുകളിൽ നിന്ന് പാഴ്സലുകൾ ശേഖരിച്ച് കെഎസ്ആർടിസി കൗണ്ടറുകളിൽ എത്തിക്കുന്നതിനും, കൗണ്ടറുകളിൽ എത്തുന്ന പാഴ്സലുകൾ വീടുകളിൽ വിതരണം ചെയ്യാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


ആവശ്യമായ ജീവനക്കാർ, പ്രാദേശിക സാന്നിധ്യം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക-സംഘടനാ ശേഷി എന്നിവയുള്ളതും നിയമപരമായി രജിസ്റ്റർ ചെയ്തതുമായ സഹകരണ സംഘങ്ങൾക്ക് അപേക്ഷിക്കാം. കെഎസ്ആർടിസി നിശ്ചയിക്കുന്ന മേഖലകളിൽ സേവനം നൽകുന്നതിനായി അർഹതയുള്ള ഒന്നോ അതിലധികമോ സംഘങ്ങളെയാണ് തിരഞ്ഞെടുക്കുക. താൽപര്യപത്രത്തോടൊപ്പം സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെയും പ്രതിനിധിയുടെയും വിവരങ്ങൾ, പ്രവർത്തനമേഖല, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ വ്യക്തമാക്കുന്ന രേഖകളും നിർബന്ധമായും സമർപ്പിക്കണം.


താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 22 വരെയാണ്. കെഎസ്ആർടിസി ആസ്ഥാനത്തെ എസ്റ്റേറ്റ് വിഭാഗത്തിൽ നേരിട്ടോ [email protected] എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകാം. നേരിട്ട് സമർപ്പിക്കേണ്ട വിലാസം: ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി, ട്രാൻസ്പോർട്ട് ഭവൻ, ഫോർട്ട് പി.ഒ, തിരുവനന്തപുരം- 695023. കൂടുതൽ വിവരങ്ങൾക്ക് 0471-2471011 (എക്സ്റ്റൻഷൻ 232), 9495903813 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home