Deshabhimani

കെഎസ്ആർടിസി ഡിപ്പോകൾക്ക് സർക്കാർ പണം നൽകില്ല; ചെലവ് തദ്ദേശസ്ഥാപനങ്ങളുടെ തലയിൽ

KSRTC CP JOHN
വെബ് ഡെസ്ക്

Published on Oct 14, 2026, 01:17 PM | 1 min read

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള സാമ്പത്തികഭാരം തദ്ദേശ സ്ഥാപനങ്ങളുടെ തലയിൽ കെട്ടിവച്ച് യുഡിഎഫ് സർക്കാർ. ഡിപ്പോകളുടെ അറ്റകുറ്റപ്പണികൾക്കും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനും സർക്കാർ നേരിട്ട് പണം അനുവദിക്കുന്നതിനുപകരം തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിക്കണമെന്നാണ് പുതിയ നിർദേശം. ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി.


കെഎസ്ആർടിസി ഡിപ്പോകളിൽ ശുചിമുറികൾ, ലൈറ്റുകൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും തദ്ദേശസ്ഥാപനങ്ങൾ സ്വയം ഫണ്ട് കണ്ടെത്തണം. ഇതിനായി തദ്ദേശ വികസന ഫണ്ടും തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതവും ഉപയോഗിക്കണമെന്നാണ് നിർദേശം. യുഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് നടപടി.


കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ അപേക്ഷ പരിഗണിച്ചാണ് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയത്. കോർപറേഷന്റെ ഡിപ്പോകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സാമ്പത്തിക ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങളിലേക്ക് മാറ്റുന്നതാണ് തീരുമാനം.


പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നിർദേശം. വികസനപ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കുമായി വിനിയോഗിക്കേണ്ട ഫണ്ട് കെഎസ്ആർടിസി ഡിപ്പോകൾക്കായി മാറ്റിവയ്ക്കുന്നത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന വിമർശനം ഉയരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home