Deshabhimani

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

balavakasha commission
വെബ് ഡെസ്ക്

Published on Oct 14, 2026, 02:07 PM | 1 min read

തൃശ്ശൂർ: കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മരണത്തിൽ കൊടുങ്ങല്ലൂർ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് നൗഷാദ് രംഗത്തെത്തിയിരുന്നു. പ്രണയത്തിൻ്റെ പേരിൽ മകനെ കള്ളക്കേസിൽ കുടുക്കി ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പിതാവിൻ്റെ ആരോപണം


അനുജനെ പൊലീസ് ഉപദ്രവിക്കുന്നത് സഹിക്കാനാവാതെ കുട്ടിയുടെ ജ്യേഷ്ഠൻ കുറ്റം ഏറ്റുപറഞ്ഞുവെന്നും മൂന്നു ദിവസത്തോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് പ്രായപൂർത്തിയായ മകനെ കോടതിയിലും പ്രായപൂർത്തിയാവാത്ത കുട്ടിയെ ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയും ഹാജരാക്കിയതെന്ന് പിതാവ് സമൂഹമാധ്യമത്തിൽ പറയുന്നു. ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയ കുട്ടി ജയിലിലായിരുന്ന ജേഷ്ഠനെ സന്ദർശിച്ച് മടങ്ങിയ ശേഷമാണ് ജീവനൊടുക്കിയത് എന്നാണ് വാർത്ത.


ഇത് സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home