പൊതുധാർമികത ലംഘിക്കുന്ന ഉള്ളടക്കം; സമൂഹമാധ്യമ ഉപയോക്താവിന് തടവ്

മസ്‌കത്ത് : പൊതുധാർമികത നിയമങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം സമൂഹമാധ്യമത്തിൽ പങ്കുവച്ചയാളെ ഒരുവർഷത്തെ തടവിന് ശിക്ഷിച്ച് ഒമാനിലെ കോടതി. ജൂഡി ജിഹാദ് ജാദൗ എന്നയാളെയാണ് സീബിലെ വിലായത്തിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷിച്ചത്. ഇയാളുടെ അക്കൗണ്ടുകൾ അടച്ചുപൂട്ടാനും ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ശിക്ഷ പൂർത്തിയായശേഷം പ്രതിയെ ഒമാനിൽനിന്ന് നാടുകടത്താനും ഉത്തരവിട്ടു.










0 comments