ഒമാനിൽ ചെമ്മീൻ മത്സ്യബന്ധനത്തിന് തുടക്കം

മസ്‌കത്ത് : ഒമാനിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ചൊവ്വാഴ്‌ച ഔദ്യോഗികമായി ആരംഭിച്ചു. നവംബർ 30 വരെ നീണ്ടുനിൽക്കുന്നതാണ് സീസൺ. 2025ലെ കണക്കുപ്രകാരം രാജ്യത്തെ മൊത്തം ചെമ്മീൻ ഉൽപ്പാദനം 6,321.46 ടൺ ആയിരുന്നു. മൊത്തം ഉൽപ്പാദന മൂല്യം 1.415 കോടി റിയാലുമാണ്. ഇതിൽ പ്രകൃതിദത്ത മത്സ്യബന്ധനത്തിൽനിന്ന് 953.96 ടണ്ണും (17.5 ലക്ഷം റിയാൽ) അക്വാകൾച്ചറിൽനിന്ന് 5367.50 ടണ്ണും (1.240 കോടി റിയാൽ) ഉൽപ്പാദിപ്പിക്കുന്നു.
സമുദ്രവിഭവങ്ങൾ സംരക്ഷിക്കാനും സുസ്ഥിരത ഉറപ്പാക്കാനും കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വ്യക്തമായ നിയന്ത്രണങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സീസണിന് പുറമേ മത്സ്യബന്ധനം, മീൻ കൈവശം വയ-്ക്കൽ, വ്യാപാരം, വാങ്ങൽ, വിൽപ്പന, ഗതാഗതം, സംഭരണം, കയറ്റുമതി, മരവിപ്പിക്കൽ എന്നിവ കർശനമായി നിരോധിച്ചു. ട്രോൾ വലകളുടെയും കൂഫ വലകളുടെയും ഉപയോഗവും വിലക്കിയിട്ടുണ്ട്. അതേസമയം, അനുവാദത്തോടെ മത്സ്യത്തൊഴിലാളികൾക്ക് ലൈസൻസുള്ള മത്സ്യബന്ധന രീതികൾക്കൊപ്പം പ്രത്യേക അൽ-ഗദ്ദ് വലകൾ ഉപയോഗിക്കാൻ അധികാരമുണ്ട്.










0 comments