ad
Deshabhimani

സാമൂഹികബന്ധം വളര്‍ത്തൽ: "മൈ ദുബായ് കമ്യൂണിറ്റീസ്’ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു

Sheikh Hamdan
വെബ് ഡെസ്ക്

Published on Apr 06, 2025, 09:53 AM | 1 min read

ദുബായ്: സാമൂഹികബന്ധം വളർത്താൻ ലക്ഷ്യമിട്ട് "മൈ ദുബായ് കമ്യൂണിറ്റീസ്’ എന്ന പേരിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.


ഫാൽക്കണിന്റെ കണ്ണിലൂടെയുള്ള ദുബായ് നഗരത്തിന്റെ ചിത്രത്തിലൂടെയുള്ള വീഡിയോ പങ്കുവച്ചാണ് ഷെയ്ഖ് ഹംദാൻ എക്‌സിൽ പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് ദുബായ് നഗരത്തിലെ വിവിധയിടങ്ങളിലായി ജനങ്ങൾ ഒരുമിച്ച് കൂടുന്നതും കാണാം. താമസക്കാർക്കും സന്ദർശകർക്കുമെല്ലാം മികച്ച അനുഭവങ്ങളുണ്ടാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ലക്ഷ്യം. സർക്കാർ മീഡിയ ഓഫീസിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം. നഗരത്തിന്റെ വിജയം അതിന്റെ കെട്ടിടങ്ങളാലും ബൗദ്ധികമായ വളർച്ചയാലും മാത്രമല്ല, അവിടെയുള്ള സമൂഹത്തിന്റെ ആത്മാവും ഐക്യവും കൊണ്ടുമാണെന്ന് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത്‌ ഷെയ്ഖ് ഹംദാൻ പറഞ്ഞു.


മൈ ദുബായ് എന്ന ഹാഷ്‌ടാഗിന്റെ വിപുലീകരണമെന്ന നിലയിലും പുതിയ തലമുറയെ പ്രചോദിപ്പിക്കാനുമുള്ള ശ്രമമായാണ് പ്ലാറ്റ്‌ഫോം രൂപകൽപന ചെയ്തത്. mydubaicommunities.com എന്ന വെബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. @mydubaicommunities എന്ന ഇൻസ്റ്റഗ്രാം, ടിക്‌ടോക് അക്കൗണ്ടുകളും പുറത്തിറക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home