Deshabhimani

ഷീ സർക്കിൾ കമ്യൂണിറ്റി വനിതാസംഗമം

she circle community
വെബ് ഡെസ്ക്

Published on Nov 28, 2026, 11:50 AM | 1 min read

ജിദ്ദ : ജിദ്ദയിലെ പ്രവാസി വനിതകളുടെ കൂട്ടായ്മ "ഷീ സർക്കിൾ കമ്യൂണിറ്റി'യുടെ പ്രഥമ ഔദ്യോഗിക സംഗമം ബാഗ്‌ദാദിയ അൽ വഫ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്നു. ജിദ്ദയിലെ വിവിധ മേഖലകളിൽനിന്നുള്ള വനിതകൾ പങ്കെടുത്തു. സംഗമത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത-സംഗീത പരിപാടികൾ, കലാപ്രകടനങ്ങൾ, വിനോദ മത്സരങ്ങൾ എന്നിവ നടന്നു. സുനീറ യൂസഫ്, ഹമദ മറിയം, മെഹറൂഫ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home