ഷാർജ പുസ്തകോത്സവം; സച്ചിദാനന്ദനും, കെ ആർ മീരയും ഇ സന്തോഷ് കുമാറും കേരളത്തിൽ നിന്നുള്ള അതിഥികൾ

കെ എൽ ഗോപി
Published on Nov 07, 2025, 05:50 PM | 2 min read
ഷാർജ: 44 മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളത്തിൽ നിന്നും പ്രശസ്ത കവി സച്ചിദാനന്ദനും, വയലാർ അവാർഡ് ജേതാക്കളായ കെ ആർ മീര, ഇ സന്തോഷ് കുമാർ എന്നിവരും പങ്കെടുക്കും. ഏഴാം നമ്പർ ഹാൾ മലയാളി എഴുത്തുകാരുടെ പ്രകാശന ചടങ്ങുകൾക്ക് വേദിയായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി മലയാളം പുസ്തകങ്ങളാണ് ഇവിടെ പ്രകാശനം ചെയ്തത്. സുലേഖ അജിയുടെ വെള്ളാരം ഗല്ലുകൾ, ടി പവിത്രന്റെ നാല് നാടകങ്ങൾ, നഫീസ കോലോത്തിന്റെ കളിപ്പാട്ടങ്ങൾ, ജിജോ തങ്കച്ചന്റെ ചെന്തിയപ്പൻ, ഡോ. ഉമർ തറമേലിന്റെ എം ടി കാലത്തിന്റെ സുകൃതം, അഡ്വക്കേറ്റ് പി എ പൗരന്റെ പൗരൻ ദ സിറ്റിസൺ, സബീക്ക ഫൈസറിന്റെ മിഷ്കത്ത്, ഷഫീനയുടെ ബുർഖ, ജാൻ അബുദാബിയുടെ സദാമനിപുരം, ശ്രീജിത്ത് ശാരദ എസ് നായരുടെ അക്ഷരക്കടലിലെ വേലിയേറ്റം, സുമിൻ ജോയിയുടെ എൽക്കനയുടെ ഹന്ന, ഡോക്ടർ നാസർ വാണിയമ്പലത്തിന്റെ സ്നേഹത്തിന്റെ ഹൃദയ വഴികൾ, മുജീബ് മുസാഫറിന്റെ ദുബായ് ടു കൊച്ചിൻ 7:40 പി എം എന്നീ മലയാള പുസ്തകങ്ങൾ ആദ്യദിനത്തിൽ പ്രകാശനം ചെയ്തു.
ഡോ. പ്രദീപിന്റെ വിത്തും വിതയും വൈലോപ്പിള്ളി കവിതയിൽ, സുരേഷ് രാമന്തളിയുടെ പ്രണയിക്കുകയായിരുന്നു നാം, അഭിനന്ദ് രജിത് കുമാറിന്റെ ഹൃദയത്തിൻറെ ഹരം, ശാഖ റൈറ്റേഴ്സ് ഫോറത്തിന്റെ കഥാസാഗരം, അബ്ദുള്ള വല്ലൻ കണ്ടത്തിന്റെ കല്ലുകടവിന്റെ ഇതിഹാസം, ഷാനു ഷാന്റെ പ്രണയത്തിൻറെ ആദ്യ കിക്ക്, ഐസക്കിന്റെ ബൊമ്മ കല്യാണം, അസീസ് തരുവണയുടെ എം എൻ വിജയൻ സംഭാഷണങ്ങൾ, മുഹമ്മദ് കുഞ്ഞിയുടെ ചരിത്രം തേടി ഒരു ലോകസഞ്ചാരം, നാസർ ഇരുമ്പിളിയത്തിന്റെ തുളസിയും മൈലാഞ്ചിയും തനിനിറം വെളിവാക്കുമ്പോൾ, അജിത്ത് നായരുടെ പറഞ്ഞാലും തീരാത്ത കഥകൾ, ഡോ. ഹാരിസിൻ്റെ മഹൽ, വി മൈമൂനയുടെ ഉയരെ പെൺ സാക്ഷ്യങ്ങൾ, ഷൈലന്റെ ഞാനും മറ്റും, ചാൻസിന്റെ നീന്തിക്കയറിയ ജീവിതം, സാജ അബ്ദുൽ കലാമിന്റെ അവസാനത്തെ പെൺകുട്ടി, അബ്ദുൽ കലാമിന്റെ ഓർമ്മയുടെ പെരുമ, മുനവർ വളാഞ്ചേരിയുടെ തിരഞ്ഞെടുത്ത കഥകൾ, ഡോക്ടർ പി കെ പോക്കറിന്റെ എരിയ്ക്കാൻ തീ, നവനീത് ശ്രീജിത്തിന്റെ ഇലക്ട്രിസൈസർ, ഡോക്ടർ പി കെ ജനാർദ്ദനന്റെ രണ്ട് ആരോഗ്യഗ്രന്ഥങ്ങൾ, ഡോ. പ്രദീപ്കുമാറിന്റെ രമേശ് ചെന്നിത്തല- ജീവചരിത്രം, സിപി ജലീലിന്റെ ഒരു ഇതളിന്റെ തണൽ, സഫീർ ഉളിയിലിന്റെ പറന്നിറങ്ങുന്നവർക്ക് പുതു ലോകം പണിയുന്നവർ, അജേഷ് നാരായണന്റെ ഇരുളിന്റെ നൊമ്പരങ്ങൾ, വിദ്യ വി നായരുടെ കാളിന്ദി, ഐശ്വര്യയുടെ കൃപാലി, സുലേഖ സന്തോഷിന്റെ മൗനത്തിൻറെ സൗരഭ്യം തുടങ്ങിയ പുസ്തകങ്ങൾ രണ്ടാം ദിനത്തിലും പ്രകാശനം ചെയ്തു.










0 comments