ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെയർ അവാർഡുകൾ ഷെയ്ഖ ശൈഖ ബൊദൂർ സമ്മാനിച്ചു

ശൈഖ ബൊദൂർ ജേതാക്കളെ ആദരിക്കുന്നു. അഹ്മദ് ബിൻ റാക്കാദ് അൽ അമീരി, കൗല അൽ മുജൈനി എന്നിവർ വേദിയിൽ
ഷാർജ: 44 മത് ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെയർ അവാർഡുകൾ നേടിയവരെ ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈത്താ, ബുധൂർ ബിന്ദു സുൽത്താൻ ആദരിച്ചു. ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റഖാദ് അൽ അമേരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
മികച്ച എമറാത്തി പുസ്തകത്തിനുള്ള പുരസ്കാരം നാദിയ അൽ സജ്ജാർ രചിച്ച ദി ടെക്സ്ചർ ഓഫ് ലൈറ്റ് എന്ന നോവലിന് ലഭിച്ചു. മികച്ച എമിറാത്തി അക്കാദമി പുസ്തകത്തിനുള്ള അവാർഡ് ഡോക്ടർ മുഹമ്മദ് അബ്ദുല്ല അൽ അലി രചിച്ച ട്രെൻഡ്സ് റിസർച്ച് ആൻഡ് അഡ്വൈസറിയുടെ "ഏജ് ഓഫ് പേൾസ് ഫ്രം പോവർട്ടി ടു പ്രോസ്പിരിറ്റി" എന്ന കൃതിക്ക് ലഭിച്ചു. തിയറ്റർ വിഭാഗത്തിൽ മികച്ച എമറാത്തി ക്രിയേറ്റീവ് സാഹിത്യത്തിനുള്ള അവാർഡ് ഡോ. അബ്ദുൽ ഹക്കീം അൽ സുബൈദി രചിച്ച് അറബ് തിയേറ്റർ അതോറിറ്റി പ്രസിദ്ധീകരിച്ച ടെക്സ്റ്റസ് ഫ്രം നൈറ്റ്സ് ഇൻ കോർദോബാ എന്ന കൃതിക്ക് ലഭിച്ചു.
ദാർ പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച ദി സാൻഡ് ട്രൈബ് എന്ന കൃതിയിലൂടെ അസ്മ അൽഹംലി മികച്ച നവ എഴുത്തുകാരികൾക്കുള്ള എമിറാത്തി അവാർഡ് നേടി. ദാർ മിസ്കലിയാണി പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച ഹൗസ് ഓഫ് ലൈഫ് എന്ന കൃതിയിലൂടെ അബ്ദുൽ അസീസ് ഐദ് ബിൻ സാല മികച്ച അറബി നോവൽ അവാർഡിന് അർഹനായി. മികച്ച അന്താരാഷ്ട്ര പുസ്തക വിഭാഗങ്ങൾക്കുള്ള ഷാർജ അവാർഡിന് പിക്കാഡോർ ആഫ്രിക്ക പ്രസിദ്ധീകരിച്ച "ദിക്രിയേഷൻ ഓഫ് ഹാഫ് ബ്രോക്കൺ പീപ്പിൾ" എന്ന കൃതി അർഹമായി.
പുരസ്കാരത്തിനായി ആകെ ലഭിച്ചത് 2,076 എൻട്രികളാണ്. എമിറാത്തി എഴുത്തുകാരിൽ നിന്നും 184 ഉം, അറബി എഴുത്തുകാരൻ നിന്ന് 1,339 എൻട്രികളും അന്താരാഷ്ട്ര തലത്തിൽനിന്ന് 454 എൻട്രികളും തുർജുമാന്‍ അവാർഡിനായി 99 എൻട്രികളും ലഭിച്ചു. സാംസ്കാരിക രംഗത്തിന് രൂപം നൽകിയവർ ഭാഷയെ ഒരു ഉത്തരവാദിത്വമായും സർഗാത്മകതയെ നിരന്തര നവീകരണത്തിനുള്ള പ്രതിബദ്ധതയായും കണക്കാക്കിയിട്ടുണ്ടെന്ന് ഷാർജ ഇന്ത്യൻ നാഷണൽ ബുക്ക് ഫെസ്റ്റിവൽ ജനറൽ കോഡിനേറ്റർ കൗല മുജൈനി തൻറെ പ്രഭാഷണത്തിൽ പറഞ്ഞു.










0 comments