Deshabhimani

ബിപികെ ബാഡ്മിന്റൺ സൂപ്പർ ലീഗ് അഹമ്മദിയിൽ

BPK Badminton Super League press meet

ബിപികെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

വെബ് ഡെസ്ക്

Published on Nov 24, 2026, 09:13 PM | 1 min read

കുവൈത്ത് സിറ്റി: ബാഡ്മിന്റൺ പ്ലേയേഴ്‌സ് കുവൈത്ത് ബിപികെ സംഘടിപ്പിക്കുന്ന ‘ഇഗ്ലൂ ബിപികെ ബാഡ്മിന്റൺ സൂപ്പർ ലീഗ്’ നാലാം സീസൺ നവംബർ 26, 27 തീയതികളിൽ അഹമ്മദിയിലെ ഐസ-്മാഷ് ബാഡ്മിന്റൺ അക്കാദമിയിൽ നടക്കും. പത്ത് ടീമുകളിലായി 160 പേർ മത്സരിക്കും.


​രജിസ്റ്റർ ചെയ-്‌ത 300 പേരിൽനിന്ന് പത്ത് മണിക്കൂറോളം നീണ്ട ലേലത്തിലൂടെ ടീമുകളിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തു. കുവൈത്തിൽ താമസിക്കുന്ന മുൻ ദേശീയ, സംസ്ഥാനതല താരങ്ങൾക്കൊപ്പം കുവൈത്ത് ദേശീയ ബാഡ്മിന്റൺ ടീമിലെ അംഗങ്ങളും ലീഗിൽ പങ്കെടുക്കും. ഇഗ്ലൂ ടൈറ്റിൽ സ്‌പോൺസറും അൽ അൻസാരി എക്‌സ്‌ചേഞ്ച് പ്ലാറ്റിനം സ്‌പോൺസറുമാണ്.


​2022-ൽ രൂപീകരിച്ച ബിപികെയുടെ മേൽനോട്ടത്തിൽ ഇതുവരെ 55 ബാഡ്മിന്റൺ ടൂർണമെന്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ബിപികെയുടെ റാങ്കിങ് സംവിധാനത്തിൽ വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം താരങ്ങൾ രജിസ്റ്റർ ചെയ-്‌തിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

​ബിപികെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജ്യോതിരാജ്, ബിനു സെബാസ്റ്റ്യൻ, ഗ്ലെയ്സി ലിൻഡ്സേ, അലക-്‌സ്‌ വർഗീസ്, ലിബു വർഗീസ്, വിമിൻ വർഗീസ് എന്നിവരും ഓപ്പറേഷണൽ കമ്മിറ്റി അംഗങ്ങളായ എം കെ റാഷിദ്, മുഹമ്മദ് സാജിദ്, ഷെഹീൻ ഹനീഫ്, അർജുൻ നായർ, അജോ തോമസ്, ടി ബി ജോർജ്ജ്, ജ്യോതിഷ് ചെറിയാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home