Deshabhimani

സ്പോട്ടിഫൈ പണിമുടക്കി; അന്വേഷിച്ചുവരികയാണെന്ന് കമ്പനി

Spotify
വെബ് ഡെസ്ക്

Published on Nov 24, 2026, 09:46 PM | 1 min read

ന്യൂയോർക്ക്: സംഗീത സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്പോട്ടിഫൈയ്ക്ക് സാങ്കേതിക തടസ്സം നേരിട്ടു. ലോകത്താകെ പതിനായിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചതായാണ് വിവരം. ഏകദേശം 40 മിനിറ്റോളം തകരാർ അനുഭവപ്പെട്ടെന്നും പിന്നീട് പരിഹരിച്ചതായും കമ്പനി അറിയിച്ചു.


തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് സ്പോട്ടിഫൈ ലോഗ് ഔട്ട് ആയതായും തിരികെ ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്നും ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് പരാതികളുടെ എണ്ണം വർധിക്കുകയും, ആപ്പ് തുറക്കുന്നതിനും തടസ്സം നേരിടുന്നതായി ഉപയോക്താക്കൾ അറിയിക്കുകയും ചെയ്തു.


തടസ്സത്തിന് കാരണമെന്താണെന്ന് സ്പോട്ടിഫൈ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്ന ഉപയോക്താക്കളോട് സ്പോട്ടിഫൈയുടെ സപ്പോർട്ട് ചാനലുകൾ വഴി അത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home