ad
Deshabhimani

ദേശീയ സ്‌കൂൾ ചെസ്‌ ചാമ്പ്യൻഷിപ്: അണ്ടർ 9 വിഭാഗത്തിൽ ജേതാവ്‌ ഒമാനിൽനിന്ന്‌

chess champion oman
വെബ് ഡെസ്ക്

Published on Jan 04, 2026, 03:17 PM | 1 min read

മസ്‌കത്ത്‌ : ദേശീയ സ്‌കൂൾ ചെസ്‌ ചാമ്പ്യൻഷിപ്പിന്റെ 14–-ാം പതിപ്പിൽ ഒന്പതു വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഒമാനിൽനിന്നുള്ള മലായാളി വിദ്യാർഥിക്ക്‌ ചാമ്പ്യൻഷിപ്. ബൗഷർ ഇന്ത്യൻ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഇലാൻ ഷഫീഖാണ്‌ ചരിത്രനേട്ടം സ്വന്തമാക്കിയത്. ആസാം ഗുവാഹത്തി സറുസാജൈ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഒരു മത്സരത്തിലും പരാജയപ്പെടാതെയാണ്‌ നേട്ടം. ഒമ്പതിൽ ഏഴ് മത്സരത്തിൽ വിജയിച്ച ഇലാൻ രണ്ടു മത്സരം സമനില പാലിച്ചു. ആദ്യമായാണ് ഒമാനിൽനിന്ന്‌ ഒരു വിദ്യാർലി ദേശീയ ചെസ്‌ ചാമ്പ്യൻഷിപ് കരസ്ഥമാക്കുന്നത്.

ഡിസംബർ ആദ്യവാരം എട്ട് രാജ്യത്തുനിന്നുള്ള 54 കളിക്കാരുമായി ഒമാനിൽ നടന്ന ഫിഡെ റേറ്റഡ് ക്ലാസിക്കൽ ഓപ്പൺ ടൂർണമെന്റിൽ ഇലാൻ വിജയിച്ചിരുന്നു. ഒമാന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ ഫിഡെ റേറ്റഡ് ചാമ്പ്യനെന്ന റെക്കോഡും സ്വന്തമാക്കി. ഒട്ടനവധി ദേശീയ, അന്താരാഷ്‌ട്ര മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ബൗഷർ ഇന്ത്യൻ സ്‌കൂളിന്റെ പരിപൂർണ സഹകരണവും അധ്യാപകരിൽനിന്നുള്ള മികച്ച പിന്തുണയും നേട്ടത്തിന്‌ സഹായിച്ചതായി ഇലാൻ പറഞ്ഞു. സ്‌കൂളിലെയും ചെസ്‌ മാസ്റ്റർ അക്കാദമിയിലെയും പരിശീലകനായ മെഗ്തിയുടെ ക‍ീഴിലാണ്‌ പഠനം.

തൃശൂർ പാവറട്ടി വെന്മേനാട് ചക്കനാത്ത് ഷഫീഖ്, നഷീജ ദമ്പതികളുടെ മകനാണ്. സിനാൻ ഷഫീഖ് (ഇന്ത്യൻ സ്കൂൾ സീബ്), ഇസാൻ ഷഫീഖ് (ബൗഷർ ഇന്ത്യൻ സ്കൂൾ) എന്നിവരാണ്‌ സഹോദരങ്ങൾ.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home