ad
Deshabhimani

സൗദി അറേബ്യയിൽ ആഭ്യന്തര തീർത്ഥാടകർക്കായി നാല് പാക്കേജുകളുമായി ഹജ്ജ് മന്ത്രാലയം

Hajj pilgrims
വെബ് ഡെസ്ക്

Published on Feb 20, 2025, 01:34 PM | 1 min read

ജിദ്ദ: 2025 ലെ ഹജ്ജ്‌ സീസണിന് മുന്നോടിയായി സൗദി അറേബ്യ ഹജ്ജ്, ഉംറ മന്ത്രാലയം ആഭ്യന്തര തീർത്ഥാടകർക്കായി നാല് പ്രധാന പാക്കേജുകൾ പ്രഖ്യാപിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന തീർഥാടകരുടെ വിവിധ ബഡ്ജറ്റുകളും ആവശ്യകതകളും പരിഗണിച്ചാണ് പാക്കേജുകൾ. ഈ പാക്കേജുകളുടെ പ്രധാന സവിശേഷതകൾ "നുസ്ക്ക് ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി മന്ത്രാലയം പ്രസിദ്ധീകരിച്ചത് .


ഒന്നാമത്തെ പാക്കേജ് മിനയിൽ ഉയർന്ന നിലവാരമുള്ള സേവനങ്ങളും സൗകര്യപ്രദമായ ടെന്റുകളും താമസ സൗകര്യങ്ങളുമാണ്. ഗതാഗത ചെലവ് ഒഴികെ 10,366.10 റിയാലാണ്.
രണ്ടാമത്തെ പാക്കേജിൽ മിനയിലെ ഹോസ്പിറ്റാലിറ്റി ക്യാമ്പുകളാണ്. ഇവിടെയും ഗതാഗത ചെലവ് ഒഴികെ 8,092.55 റിയാലാണ്.മൂന്നാമത്തെ പാക്കേജ് ജംറത്ത് പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആറ് ടവറുകളിൽ ഒന്നിലെ താമസമാണ്. ഇവിടെയും ഗതാഗത ചെലവ് ഒഴികെ 13,150.25 റിയാലാണ്.


നാലാമത്തെ പാക്കേജ്‌ കിദാന അൽ-വാദി ടവറിലാണ്. ആധുനിക സൗകര്യങ്ങളും സേവനങ്ങളും ഭക്ഷണവും ഇവിടെ ലഭ്യമാണ്.ഗതാഗത ചെലവ് ഒഴികെ 12,537.3 റിയാലാണ്.ഹജ്ജ് തീർത്ഥാടകർക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് ഈ പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home