മാതൃകയായി ട്രാവല്ലേഴ്സ് ക്ലബ്ബിന്റെ രക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പില്‍നിന്ന്
സലാല: സലാല ട്രാവല്ലേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവാസികൾ പങ്കാളികളായി.
രാവിലെ എട്ടു മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സമാപിച്ചത്. സലാല ട്രാവല്ലേഴ്സ് ഗ്രൂപ്പ് അഡ്മിന്മാരായ സിറാജ് സിദാൻ, ഫാറൂഖ് സലാല, ഉസ്മാൻ സയ്‌വാൻ, ശിഹാബ് ആലടി, അനസ് പോപ്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
നാസർ ലത്തീഫ് (ഐസിഎഫ്) പവിത്രൻ കാരായി, ഇൻകാസ് സലാല ഭാരവാഹികളായ ഹരി ചേർത്തല, സലിം കൊടുങ്ങല്ലൂർ, ഹരീഷ് കുമാർ, വിജയ് മാണിക്കപ്പറമ്പിൽ, ഷൈൻ അബ്ദുൽ കലാം, ലക്ഷ്മി കുമാർ, കലാം തുടങ്ങിയവർ ക്യാമ്പ് സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.










0 comments