ad
Deshabhimani

സലാലയിലെ മലയാളി സഞ്ചാരികളെ ആദരിച്ച് സലാല ട്രാവലേഴ്സ് ക്ലബ്

salalah travelers
വെബ് ഡെസ്ക്

Published on Apr 07, 2026, 03:35 PM | 1 min read

സലാല: സലാലയിലുള്ള സഞ്ചാരികളായ മലയാളികളുടെ കൂട്ടായ്മയായ സലാല ട്രാവലേഴ്സ്‌ ക്ലബ് ഇരുപതോളം മലയാളി സഞ്ചാരികളെ ആദരിച്ചു. അൽ-സാദ ടോപാസ്‌ റസ്റ്റോറന്റിൽ വെച്ചു നടന്ന ചടങ്ങ്‌ എംബസി കൗൺസിൽ മെമ്പറായ ഡോ. സനാതനൻ ഉദ്ഘാടനം ചെയ്തു. റസൽ മുഹമ്മദ്‌, ഹുസൈൻ കാച്ചിലോട്‌ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. ട്രാവലേഴ്സ്‌ ക്ലബ്ബിന്റെ ശിൽപ്പികളായ സിറാജ്‌ സിദാൻ, ബാബു സിദ്ദീഖ്‌, ഫറൂഖ്‌ സലാല, ശിഹാബ്‌ ആലടി, ഉസ്മാൻ സൈവാൻ, അനസ്‌ പോപ്സ്‌ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജംഷാദ്‌ അലി നിയന്ത്രിച്ച പരിപാടികളിൽ ഫമീറ അവതാരികയായിരുന്നു. ചടങ്ങിൽ നൗഷാദ്‌ കുളങ്ങര, അബ്ദുൾ സലഫി, റിയാസ്‌ അഹ്‌മദ്‌, ശിജു ശശിധരൻ, ജാഫർ, നാഫിഹ്‌, സൂപ്പി, ആശിഖ്‌, ജോർജ്ജ്‌ കുട്ടി, റിനാസ്‌, ഫർഹാ ഫിറോസ്‌, അരുൺ സബാസ്റ്റ്യൻ, സമീർ, ബൻഷാദ്‌, അബ്ദുല്ലാ ആയാട്ട്‌, ജംഷാദ്‌ അലി, അൻസാർ മുഹമ്മദ്‌, അഹ്‌മദ്‌ കബീർ തുടങ്ങിയവരെ ഉപഹാരം നൽകി ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home