ad
Deshabhimani

കേളി ബദിയ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്‌തു

keli area
വെബ് ഡെസ്ക്

Published on Sep 15, 2025, 03:09 PM | 1 min read

റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ബദിയ ഏരിയയുടെ ഏഴാമത് സമ്മേളനം വി എസ് അച്യുതാനന്ദൻ നഗറിൽ ഒക്ടോബർ 10 നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. സംഘാടക സമിതി കൺവീനർ മുസ്തഫ ഏരിയ സെക്രട്ടറി കിഷോർ ഇ നിസാമിന് കൈമാറികൊണ്ട് ലോഗോ പ്രകാശനം നിർവഹിച്ചു. ബദിയയിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി ജോയിന്റ് കൺവീനർ പ്രസാദ് വഞ്ചിപ്പുര അധ്യക്ഷനായി. കേളി കേന്ദ്ര കമ്മിറ്റി അംഗം പ്രതീപ് ആറ്റിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. കേളി ബദിയ ഏരിയ രക്ഷാധികാരി കൺവീനർ റഫീഖ് പാലത്ത്, ഏരിയാ പ്രസിഡന്റ് അലി കെ വി, ഏരിയ രക്ഷാധികാരി സമിതി അംഗം ഷാജി പി കെ, സംഘാടക സമിതി കൺവീനർ മുസ്തഫ, ഏരിയാ ജോയിന്റ് സെക്രട്ടറി സരസൻ വി, ഏരിയാ കമ്മിറ്റി അംഗം ജയൻ ആർ, ഏരിയാ സാംസ്കാരിക സമിതി കൺവീനർ നിസാം പത്തനംതിട്ട, ബദിയ യൂണിറ്റ് സെക്രട്ടറി വിജയൻ തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home