ad
Deshabhimani

ഖത്തർ റോബോട്ടിക്സ്–എഐ ചാമ്പ്യൻഷിപ് സമാപിച്ചു

qatar robotics
വെബ് ഡെസ്ക്

Published on Feb 19, 2026, 04:26 PM | 1 min read

ദോഹ : ഖത്തർ റോബോട്ടിക്സ്–എഐ ചാമ്പ്യൻഷിപ്പിന്റെ 18–ാം പതിപ്പിന്‌ ലുസൈൽ ഹാളിൽ സമാപനം. ഖത്തർ ശാസ്ത്ര-യുവജന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച മത്സരം ഖത്തർ സയന്റിഫിക് ക്ലബ്ബിന്റെ മേൽനോട്ടത്തിലാണ്‌ നടന്നത്‌. മൂന്ന് ദിവസത്തെ ടൂർണമെന്റിൽ രാജ്യത്തെ 250 സ്കൂളുകളിൽനിന്നായി 2500-ൽ അധികം വിദ്യാർഥികൾ പങ്കെടുത്തു.


വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഖത്തർ ടെക്നിക്കൽ സ്കൂൾ ഫോർ ബോയ്സ് ‘ചാമ്പ്യൻ ഓഫ് ഖത്തർ' പട്ടം നേടി. അഡ്വാൻസ്ഡ് വിഭാഗത്തിൽ ഖത്തർ സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഫോർ ബോയ്സ് ആണ് ചാമ്പ്യന്മാർ. സമാപന ചടങ്ങിൽ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മാനവവിഭവശേഷി വികസനത്തിന് ഇത്തരം മത്സരങ്ങൾ വലിയ കരുത്ത് പകർന്നതായി ഖത്തർ സയന്റിഫിക് ക്ലബ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ ഫാത്തിമ അൽ മുഹന്നദി പറഞ്ഞു. ഗൂഗിൾ, അൽ അറബി സ്പോർട്സ് ക്ലബ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home