ad
Deshabhimani

ഖസീം പ്രവാസി സംഘം പി കൃഷ്ണപിള്ള ദിനം ആചരിച്ചു

p krishnapillai memmorial day

കൃഷ്ണപിള്ള അനുസ്മരണത്തിൽ നിന്ന്

വെബ് ഡെസ്ക്

Published on Aug 22, 2025, 10:45 PM | 1 min read

ബുറൈദ: ഖസീം പ്രവാസി സംഘം രക്ഷാധികാരി സമിതിയുടെ ആഭിമുഖ്യത്തിൽ ആധുനിക കേരള ശില്പികളിൽ പ്രമുഖനും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനും പ്രക്ഷോഭകനുമായിരുന്ന പി കൃഷ്ണപിള്ളയുടെ ചരമദിനം ആചരിച്ചു. റിയാദ് കേളി കലാസാംസ്കാരിക വേദി സെക്രട്ടറി സുരേഷ് കണ്ണപുരം അനുസ്മരണ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമരമുൾപ്പെടെ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ അധ്യായമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് അനുസ്മരണ പ്രഭാഷണത്തിൽ സുരേഷ് കണ്ണപുരം സ്മരിച്ചു. ഖസീം പ്രവാസി സംഘം മുഖ്യരക്ഷാധികാരി ഷാജി വയനാട് പരിപാടിയിൽ അധ്യക്ഷനായിരുന്നു. ജിതേഷ് പട്ടുവം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പർവീസ് തലശ്ശേരി, നിഷാദ് പാലക്കാട്, ദിനേശൻ മണ്ണാർക്കാട് എന്നിവർ പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു. കേന്ദ്രകമ്മറ്റി ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ഉണ്ണി കണിയാപുരം സ്വാഗതവും റഷീദ് മൊയ്‌ദീൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home