കാലടിയിലെ സമരം വിദ്യാർഥി പോരാട്ടങ്ങൾക്ക് മാതൃക: ആദർശ് എം സജി

ന്യൂഡൽഹി: സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി. സമരത്തിന്റെ ഭാഗമായ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.
കേരളത്തിലെ സർവകലാശാലകൾ സംഘപരിവാറിന് തീറെഴുതിയത് കോൺഗ്രസാണ്. വിദ്യാർഥികൾ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട മന്ത്രി റോജി എം ജോൺ ആർഎസ്എസിന് വേണ്ടിയാണ് സംസാരിച്ചത്.
ഒരു അധ്യാപിക എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമാണ് സിസ തോമസ്. ആർഎസ്എസിന് മുന്നിൽ അടിയറവ് പറയുന്നത് എസ്എഫ്ഐയുടെ ശൈലിയല്ല. രാജ്യവ്യാപകമായ വിദ്യാർഥിപോരാട്ടങ്ങൾക്ക് ഇൗ സമരം മാതൃകയാകുമെന്നും ആദർശ് പറഞ്ഞു.







0 comments