പ്രവാസി സാഹിത്യോത്സവ് 15–ാം പതിപ്പ് ഡിസംബർ 28ന്

ദുബായ് : കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ദുബായ് നോർത്ത് സോൺ പ്രവാസി സാഹിത്യോത്സവ് 15–ാം പതിപ്പ് ഡിസംബർ 28-ന് നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. അബുഹൈൽ ആസ്ഥാനത്ത് നടന്ന യോഗം ഐസിഎഫ് റീജണൽ ജനറൽ സെക്രട്ടറി സംശുദ്ധീൻ പയ്യോളി ഉദ്ഘാടനം ചെയ്തു. സഈദ് അബ്ദുൾ കരീം നൂറാനി അധ്യക്ഷനായി.
എസ്എസ്എഫ് മുൻ ദേശീയ സെക്രട്ടറി സഹീറുദ്ധീൻ നൂറാനി, ഉബൈദ് സഖാഫി, മുഹമ്മദ് അലി പരപ്പമ്പൊഴിൽ, നൗഫൽ അസ്ഹരി, റിയാസ് കെ ബീരാൻ, സഈദ് സഅദി മാണിയൂർ, ഉമർ നിസാമി ചട്ടഞ്ചാൽ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: മുഹമ്മദ് അലി സൈനി (ചെയർമാൻ), മുസ്‌തഫ കുനിയിൽ (ജനറൽ കൺവീനർ), ഷഫീഖ് (ഫൈനാൻസ് കൺവീനർ), ഹസൻ സഖാഫി മുഴാപ്പാല, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, ദുൽഫുഖാർ സഖാഫി, മുനീർ ബാഖവി തുരുത്തി (കോ. ചെയർമാൻ), ജലാൽ വാടാനപ്പള്ളി, നൗഫൽ കുനിയിൽ, ശകീർ കുനിയിൽ, നൗഷാദ് അലി നീലഗിരി (ജോയിന്റ് കൺവീനർ).








0 comments