പതിമൂന്നുകാരിക്ക് പീഡനം: പ്രതിക്ക് 78 വർഷം കഠിന തടവ്

jailbars
വെബ് ഡെസ്ക്

Published on Nov 28, 2025, 09:11 PM | 1 min read

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് (41) 78 വർഷം കഠിന തടവിനും നാലേമുക്കാൽ ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.


2023ൽ കുട്ടി ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ പ്രതി വൈശാഖുമായി പ്രണയത്തിലയത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത്. വിവാഹ ശേഷം കുറച്ച് നാൾ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല. കൂടാതെ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു ദിവസം കുട്ടിയുടെ അനുജൻ വീട്ടിൽ വന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടു. തുടർന്ന് അനിയൻ അമ്മയോട് പറഞ്ഞു. കുട്ടിയുടെ അമ്മ പ്രതിയോട് ചോദിച്ചപ്പോൾ പ്രതി അമ്മയെയും ക്രൂരമായി മർദിച്ചു. തുടർന്നാണ് അമ്മ പൊലീസിൽ പരാതി നൽകിയത്. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടി കാട്ടി.


പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. ഫോർട്ട്‌ സി ഐ, ജെ രാകേഷ്, എസ് ഐ മാരായ അഭിജിത്ത് എം, ശ്രീജേഷ് എസ് എസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ പതിനേഴ് സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും അഞ്ച് തൊണ്ടിമുതലുകളും ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home