പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ മംഗഫ്-ഫഹാഹീൽ യൂണിറ്റിന് പുതിയ ഭാരവാഹികൾ

കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് മംഗഫ്-ഫഹാഹീൽ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മംഗഫിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. സംഘടന ട്രഷറർ വിജോ പാലക്കളത്തിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി. ഷൈലജ രാജ്‌കുമാർ സ്വാഗതവും ജോൺസൻ വെട്ടുകാട് നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ: ഗിരീഷ് ഗോവിന്ദൻ (കൺവീനർ), ശൈലജ രാജ്‌കുമാർ (സെക്രട്ടറി), ജോൺസൻ വെട്ടുകാട് (ട്രഷറർ), കുമാരി ഷാജി (ജോയിന്റ് കൺവീനർ), വസന്ത കുമാരി (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോർജ് (ജോയിന്റ് ട്രഷറർ), നന്ദൻ (സെൻട്രൽ കമ്മിറ്റി പ്രതിനിധി), ജയേഷ് (ചാരിറ്റി കൺവീനർ), പ്രീത ഹരി (വനിതാ കോ-ഓർഡിനേറ്റർ), പി സി കോശി, അർച്ചന, റിയാസ്, ആശ (എക-്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).









0 comments