ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ചുമതലയേറ്റു

മസ്‌കത്ത് : ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ ചുമതലയേറ്റു. മസ്കത്തിലെ ഇന്ത്യൻ എംബസിയിലെ ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പിസെ ഔദ്യോഗികമായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന അംബാസഡർ ജി വി ശ്രീനിവാസന് പകരക്കാരനായാണ് അദ്ദേഹം നിയമിതനാകുന്നത്. വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, സംസ്കാരം തുടങ്ങിയ മേഖലയിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്ന സമയത്താണ് പിസെ ചുമതലയേൽക്കുന്നത്.









0 comments