കെ വി കൃഷ്‌ണനെ ആദരിച്ച് പിസിഡബ്ല്യുഎഫ്

സലാല : നാലര പതിറ്റാണ്ടിലേറെ പ്രവാസലോകത്തെ സാമൂഹിക, സാംസ്‌കാരിക, വ്യവസായ രംഗങ്ങളിൽ സംഭാവനകൾ നൽകിയ ഡോ. കെ വി കൃഷ്‌ണനെ ആദരിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യുഎഫ്) സലാല. ദാരിസ് ഫാം ഹൗസിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി കൗൺസിലർ ഏജന്റ് ഡോ. കെ സനാതനൻ ഉദ്ഘാടനം ചെയ്തു. പിസിഡബ്ല്യുഎഫ് സലാല പ്രസിഡന്റ് കബീർ കാളിയാരകം അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് എം സാദിഖ്, കെഎംസിസി സലാല പ്രസിഡന്റ് വി പി അബുൾ സലാം, ഡോ. സമീർ ആലത്, ഡോ. രഞ്ജിത്, മോഹൻ ഗ്ലാസ്‌കോ, റസൽ മുഹമ്മദ്, സജീർ ഖാൻ, അസീസ് ബദർ അൽ സമ, ഫൈസൽ ഹാദി, ഹാഷിം മുണ്ടംപടം, ജയരാജൻ, സ്‌നേഹ ഹരീഷ്, ആയിഷ കബീർ, സലീല റാഫി തുടങ്ങിയവർ സംസാരിച്ചു.










0 comments