ad
Deshabhimani

കുവൈത്ത്‌ സ്‌കൂളുകൾക്ക് ഏകീകൃത സമയക്രമം

kuwait schools
വെബ് ഡെസ്ക്

Published on Sep 14, 2026, 08:39 AM | 1 min read

കുവൈത്ത് സിറ്റി : രാജ്യത്തെ സ്കൂളുകളിൽ 2026–2027 അധ്യയനവർഷംമുതൽ ഏകീകൃത സമയക്രമം നടപ്പാക്കാൻ കുവൈത്ത്‌ വിദ്യാഭ്യാസ മന്ത്രാലയം. കിൻഡർഗാർട്ടനുകൾ രാവിലെ 7.15 മുതൽ പകൽ 12.05 വരെയും പ്രൈമറി സ്കൂളുകൾ രാവിലെ 7.15 മുതൽ പകൽ 1.25 വരെയും പ്രവർത്തിക്കും. ഇന്റർമീഡിയറ്റ് സ്കൂളുകളുടെ സമയം രാവിലെ 7.30 മുതൽ പകൽ 1.40 വരെയും സെക്കൻഡറി സ്കൂളുകളുടേത് രാവിലെ 7.45 മുതൽ പകൽ 1.55 വരെയുമാണ്. മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ റഷീദ് പുറപ്പെടുവിച്ച ഉത്തരവിലാണ് വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളുടെ പ്രവർത്തനസമയം നിശ്ചയിച്ചത്.


​മസാറാത്ത് സമ്പ്രദായത്തിലുള്ള സെക്കൻഡറി സ്കൂളുകൾ രാവിലെ 7.30 മുതൽ പകൽ 2.15 വരെയും പ്രതിഭാ വിദ്യാലയങ്ങൾ രാവിലെ 7.45 മുതൽ പകൽ 1.55 വരെയും പ്രവർത്തിക്കും. ​കിൻഡർഗാർട്ടനുകൾ, പൊതുവിദ്യാഭ്യാസ സ്കൂളുകൾ, മസാറാത്ത് സമ്പ്രദായത്തിലുള്ള സ്കൂളുകൾ, പ്രതിഭാ വിദ്യാലയങ്ങൾ, പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്കൂളുകൾ എന്നിവയിക്കെല്ലാം പുതിയ സമയക്രമം ബാധകമാണ്.


പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓരോ സ്കൂളിന്റെയും പ്രവർത്തനപദ്ധതിക്ക് അനുസൃതമായി സമയക്രമം തയ്യാറാക്കാം. എന്നാൽ, അതത് വിദ്യാഭ്യാസ ഘട്ടത്തിലെ പൊതുവിദ്യാഭ്യാസ സ്കൂളുകൾക്ക് നിശ്ചയിച്ച സമയത്തേക്കാൾ വൈകി ക്ലാസുകൾ ആരംഭിക്കരുതെന്ന് മന്ത്രാലയം നിർദേശിച്ചു. ​വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളിലെ പ്രവർത്തനസമയം ഏകീകരിച്ച് അധ്യയന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ അധ്യയനവർഷത്തിന്റെ തുടക്കംമുതൽ ക്ലാസുകളുടെ ക്രമമായ നടത്തിപ്പ് ഉറപ്പാക്കാനുമാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home