പിസിഡബ്ല്യുഎഫ് സലാല വനിതാ ദിനം

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യുഎഫ് ) സലാല വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. വനിതാ ദിനത്തിന്റെ ഭാഗമായി സലാലയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖനും ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റുമായ ഡോ കെ സനാതനന്റെ ഭാര്യയും മുതിർന്ന പ്രവാസി വനിതയുമായ താരാ സനാതനനെ അവരുടെ വസതിയിൽ സന്ദർശിച്ച് ആദരിച്ചു.
വനിതാ വിങ് പ്രസിഡന്റ് സ്നേഹ ഹരീഷ് അധ്യക്ഷയായ ചടങ്ങിൽ താരാ സനാതൻ വനിതാദിന സന്ദേശം നൽകി. ചടങ്ങിൽ ഡോ. സൗമ്യ സനാതനൻ, പിസിഡബ്ല്യുഎഫ് അംഗം ഷെറിൻ താഹിർ എന്നിവർ പങ്കെടുത്തു. വനിതാ വിങ് സെക്രട്ടറി റിൻസില റാസ് സ്വാഗതവും വനിതാ വിങ് ട്രഷറർ സലീല റാഫി നന്ദിയും പറഞ്ഞു.










0 comments