കേന്ദ്രബജറ്റ് സംസ്ഥാനം ഒറ്റക്കെട്ടായി പ്രതികരിക്കണം: പിസിഎഫ് ഒമാൻ

സലാല: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രവാസി കൾച്ചറൽ ഫോറം (പിസിഎഫ്) ഒമാൻ നാഷണൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാനം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ ബഡ്ജറ്റ്, കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾ മുൻനിർത്തി ചില സംസ്ഥാനങ്ങൾക്ക് മാത്രം വാരിക്കോരി നൽകുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്നത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് പിസിഎഫ് പ്രസ്താവനയിൽ പറഞ്ഞു.










0 comments