പലസ്തീനിന്റെ ആഗോള അംഗീകാരത്തിന്റെ പ്രാധാന്യം വീണ്ടും ഊന്നിപ്പറഞ്ഞ് യുഎഇ – ഇറാഖ് നേതാക്കൾ

ദുബായ് : പലസ്തീൻ രാഷ്ട്രത്തിന്റെ ആഗോള അംഗീകാരം വർധിപ്പിക്കേണ്ടത് നിർണായകമാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയും വ്യക്തമാക്കി. പലസ്തീൻ ജനതയുടെ ന്യായമായ ആഗ്രഹങ്ങൾ സഫലമാകാൻ ഇതൊരു സുപ്രധാന ചുവടുവെയ്പാണ് എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ചർച്ചയിൽ ഇരുരാജ്യങ്ങളും പരസ്പരബന്ധങ്ങൾ അവലോകനം ചെയ്യുകയും വികസന-സാമ്പത്തിക മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകൾ അന്വേഷിക്കുകയും ചെയ്തു.
പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ആശയവിനിമയം നടത്തി. മിഡിൽ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങൾ, ദീർഘകാല സമാധാനത്തിനുള്ള വ്യക്തമായ മാർഗരേഖ, പ്രദേശത്തിന്റെ സുരക്ഷ, സ്ഥിരത, വികസനം എന്നിവയ്ക്ക് സഹായകരമായ നയതന്ത്ര നടപടികൾ വിശദമായി ചർച്ചയായി.










0 comments