നോർക്ക, ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് : ഓർമ ദെയ്‌റ മേഖലയുടെ നേതൃത്വത്തിൽ നോർക്ക, ക്ഷേമനിധി ക്യാമ്പ് സഘടിപ്പിച്ചു. ഓർമയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്കിന്റെ ഭാഗമായി വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ തുടർച്ചയായാണു ദെയ്‌റ മേഖലയിലും ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിലൂടെ നിരവധി ആളുകളെ പ്രവാസി ക്ഷേമനിധി, നോർക്ക ഇൻഷുറൻസ്, നോർക്ക കാർഡ് എന്നിവയിൽ അംഗങ്ങളായി ചേർക്കാൻ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റു മേഖലകളിലും ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവഹികൾ അറിയിച്ചു.
ദെയ്‌റയിൽ നടന്ന ക്യാമ്പിന് ഓർമ മേഖല സെക്രട്ടറി ബുഹാരി, പ്രസിഡന്റ് അംബുജാക്ഷൻ, ട്രഷറർ മധു, ഷൈഗാന്ത് എന്നിവർ നേതൃത്വം കൊടുത്തു. പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞമ്മദ്, ഹെൽപ്പ് ഡെസ്ക്ക് കൺവീനർ അനീഷ് മണ്ണാർക്കാട്, ജോയിന്റ് കൺവീനർ ജ്ഞാനശേഖരൻ എന്നിവർ പങ്കെടുത്തു.










0 comments