ad
Deshabhimani

ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് ശനിയും ഞായറും

open chess tournament
വെബ് ഡെസ്ക്

Published on May 16, 2026, 03:18 PM | 1 min read

അബുദാബി : അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് ശനിയും ഞായറും ഐഐസി ഓഡിറ്റോറിയത്തില്‍ നടക്കും. അബുദാബി ചെസ് അക്കാദമിയുടെ സഹകരണത്തോടെയാണ്‌ പരിപാടി. ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗത്തിലായി നടക്കുന്ന മത്സരങ്ങളില്‍ വിവിധ രാജ്യത്തുനിന്നുള്ള പ്രമുഖ കളിക്കാര്‍ മാറ്റുരയ്ക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ശനി വൈകിട്ട് നാലുമുതല്‍ അണ്ടര്‍ -16 വിഭാഗത്തിലെ ജൂനിയര്‍ മത്സരവും ഞായർ ഉച്ചയ്ക്ക് രണ്ടുമുതല്‍ ഓപ്പണ്‍ കാറ്റഗറി മത്സരങ്ങളും നടക്കും. ഇരുവിഭാഗത്തിലും ക്യാഷ് അവാര്‍ഡും മെഡലുകളും ട്രോഫികളും സമ്മാനിക്കും. ഒരേസമയം നൂറിലധികം പേര്‍ക്ക് മത്സരിക്കാവുന്ന സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു.


അബുദാബി ചെസ് അക്കാദമി ജിഎം അഹമ്മദ് സദാഹ്, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ്‌ അബ്ദുൾ റഊഫ് അഹ്സനി, ജനറല്‍ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് വി പി കെ അബ്ദുള്ള, മുൻ വൈസ് പ്രസിഡന്റ് യു അബ്ദുള്ള ഫാറൂഖി, ട്രഷറര്‍ അസീസ് കാളിയടന്‍, അഡ്മിന്‍ സെക്രട്ടറി അബ്ദുള്ള നദ്‌വി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അബ്ദുൾ ബാസിത് കായക്കണ്ടി, സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ ഹംസ നടുവില്‍, സി കെ ഹുസൈന്‍ മലപ്പുറം, മുത്തലിബ് പയ്യന്നൂര്‍, പി ടി റഫീഖ്, ഹൈദർ ബിൻ മൊയ്‌ദു, അനീഷ് മംഗലം എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home