കേളി റുവൈദ യൂണിറ്റ് ഓണാഘോഷം

റിയാദ് : കേളി കലാസാംസ്‌കാരിക വേദി മുസാമിയ ഏരിയ റുവൈദ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണം പൊന്നോണം 26' എന്ന പേരിലായിരുന്നു ആഘോഷം. സാംസ്‌കാരിക സമ്മേളനം കേളി ട്രഷറർ മധു ബാലുശേരി ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് സുദർശനൻ അധ്യക്ഷനായി. കേളി സെക്രട്ടറിയറ്റ് അംഗം നസീർ മുള്ളൂർക്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ നിസാം, റഫീക്ക് പാലത്ത്, അനീസ് അബൂബക്കർ, മുസാമിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ഏരിയ പ്രസിഡന്റ് ജെറി എന്നിവർ സംസാരിച്ചു.
മുസാമിയ ഏരിയ പരിധിയിലുള്ള നിരവധി പ്രവാസികൾ പരിപാടിയിൽ പങ്കെടുത്തു. ഓണസദ്യയും ഓണപ്പാട്ടുകളും ഉൾപ്പെടെ വിവിധ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. യൂണിറ്റ് സെക്രട്ടറി നാസർ സ്വാഗതവും ജോയിന്റ് സെക്രട്ടറി മെഹമൂദ് നന്ദിയും പറഞ്ഞു.









0 comments