Deshabhimani

മന്ത്രാലയത്തിന്റെ ലോഗോയും പേരും ഉപയോഗിക്കരുത്‌; സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക്‌ മുന്നറിയിപ്പുമായി ഒമാൻ

oman flag
വെബ് ഡെസ്ക്

Published on Sep 10, 2026, 10:00 PM | 1 min read

മസ്‌കത്ത്‌ : രേഖാമൂലമുള്ള അനുമതിയില്ലാതെ പരസ്യങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മാർക്കറ്റിങ്‌ മെറ്റീരിയലുകളിലും സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ ലോഗോയോ പേരോ ഉപയോഗിക്കുന്നത് വിലക്കി ഒമാൻ തൊഴിൽ മന്ത്രാലയം. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കം ഉൾപ്പെടെ പരിശീലന പരിപാടികളുമായും ബന്ധപ്പെട്ട പ്രമോഷണൽ, മീഡിയ മെറ്റീരിയലുകൾക്കും നിയന്ത്രണം ബാധകമാണെന്നും തൊഴിൽ മന്ത്രാലയം സർക്കുലറിൽ വ്യക്തമാക്കി. സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ ആവശ്യമായ അനുമതി നേടാതെ പരസ്യത്തിലും മറ്റ് പ്രമോഷണൽ ഉള്ളടക്കത്തിലും അവരുടെ ലോഗോയോ പേരോ ഉപയോഗിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.


സർക്കുലർ പ്രകാരം, സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ പരസ്യങ്ങൾ, പ്രസിദ്ധീകരണങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിൽ മന്ത്രാലയത്തിന്റെ ലോഗോ/പേര് ഉപയോഗിക്കുംമുമ്പ് തൊഴിൽ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിൽനിന്ന് മുൻകൂർ രേഖാമൂലമുള്ള അനുമതി നേടണം. ഔദ്യോഗിക അംഗീകാരമോ ഡോക്യുമെന്റേഷനോ ഇല്ലാതെ തൊഴിൽ മന്ത്രാലയവുമായി ഔദ്യോഗിക അക്രഡിറ്റേഷൻ, സ-്‌പോൺസർഷിപ്, പങ്കാളിത്തം/സഹകരണം ഉണ്ടെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽനിന്ന് സ്ഥാപനങ്ങളെ മന്ത്രാലയം വിലക്കുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home