Deshabhimani

തപാൽ വികസന സൂചിക: രണ്ടാംവർഷവും ഒമാൻ ഒന്നാമൻ

postel.jpg
വെബ് ഡെസ്ക്

Published on Oct 11, 2026, 07:52 AM | 1 min read

മസ്‌കത്ത്: തപാൽ മേഖലയെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തുടർച്ചയായ രണ്ടാം വർഷവും പ്രാദേശികമായി ഒന്നാംസ്ഥാനം നേടി ഒമാൻ. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ പുറത്തിറക്കിയ തപാൽ വികസന സൂചികയിൽ "റീജണൽ പയനിയർ' അവാർഡാണ് ഒമാൻ സ്വന്തമാക്കിയത്. ​മേഖല സാക്ഷ്യം വഹിച്ച വികസനത്തെയും തപാൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്‌ നേട്ടം.


ഒമാനിലെ തപാൽ സേവന ശൃംഖലയിൽ പോസ്റ്റ് ഓഫീസുകളുടെയും ആക്‌സസ് പോയിന്റുകളുടെയും എണ്ണത്തിൽ വളർച്ചയുണ്ടായി. 2024-ൽ 610 പോയിന്റ്‌ ഉണ്ടായിരുന്നത് 2025-ൽ 704 പോയിന്റായി ഉയർന്നു. 107 പോയിന്റുമായി മസ്‌കത്ത്‌ ഗവർണറേറ്റാണ് ഏറ്റവും കൂടുതൽ ആക്‌സസ് പോയിന്റുകൾ രേഖപ്പെടുത്തിയത്. 50 പോയിന്റുമായി ദോഫാർ ഗവർണറേറ്റും 39 പോയിന്റുമായി വടക്കൻ അൽ ബാത്തിന ഗവർണറേറ്റും തൊട്ടുപിന്നിലുണ്ട്. ആഭ്യന്തര എക്‌സ്‌പ്രസ് മെയിൽ മേഖലയും 26 ശതമാനം കുതിപ്പ് കൈവരിച്ചു. 43.8 ലക്ഷത്തിലധികം പാഴ്‌സലുകളും 30 ലക്ഷത്തിലധികം ഇൻബൗണ്ട് അന്താരാഷ്ട്ര പാഴ്‌സലുകളും മേഖല കൈകാര്യം ചെയ്തു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home