Deshabhimani

സൗദി–ബഹ്റൈൻ പ്രതിനിധികൾ കൂടിക്കാഴ്‌ച നടത്തി

Saudi Arabia and Bahrai.jpg
വെബ് ഡെസ്ക്

Published on Oct 11, 2026, 08:28 AM | 1 min read

റിയാദ്: സൗദി അറേബ്യയും ബഹ്റൈനും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള സാധ്യതകൾ ചർച്ച ചെയ്ത്‌ രാജ്യങ്ങളുടെ പ്രതിനിധികൾ. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, സൗദി ഊർജമന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ, വാണിജ്യമന്ത്രി മാജിദ് അൽ ഖസബി ഉൾപ്പെടെയുള്ള സൗദി പ്രതിനിധികളുമായി മനാമയിലെ റോയൽ കോർട്ടിലാണ്‌ കൂടിക്കാഴ്‌ച നടത്തിയത്‌.


​സൗദി–ബഹ്റൈൻ ബന്ധത്തിന്റെ ആഴവും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും വിലയിരുത്തി. ഊർജം, വ്യവസായം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ ചർച്ചചെയ-്‌തു. ​ഇരുരാജ്യങ്ങളുടെയും പരസ-്‌പര താൽപര്യങ്ങൾക്ക് സഹായകമാകുന്ന വിവിധ സാമ്പത്തിക വിഷയങ്ങളും പുതിയ അവസരങ്ങളും കൂടിക്കാഴ്‌ചയിൽ പരിഗണിച്ചു. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും ചർച്ചയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home