പുകയില എക്സൈസ് നിയമം : ഒമാനിൽ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

മസ്‌കത്ത് : സിഗരറ്റിനും മറ്റ് പുകയില ഉൽപ്പന്നങ്ങൾക്കുംഎക്‌സൈസ് നികുതി കണക്കാക്കാനായി നിശ്ചയിച്ച പുതിയ നിയമങ്ങൾ ഒക്ടോബർ ഒന്നുമുതൽ ഒമാനിൽ പ്രാബല്യത്തിൽ വരും. 20 സിഗരറ്റുകൾ അടങ്ങിയ പായ്‌ക്കിന്റെ സ്റ്റാൻഡേർഡ് വില ഒരുറിയാലിൽ കുറവായിരിക്കരുതെന്നതാണ് പ്രധാന നിർദേശം. ഷിഷയ്ക്കും മറ്റ് ഉപയോഗിക്കാൻ തയ്യാറായ പുകയില ഉൽപ്പന്നങ്ങൾക്കും 250 ഗ്രാമിന് 2.5 റിയാൽ എന്ന ഏറ്റവും കുറഞ്ഞ സ്റ്റാൻഡേർഡ് വിലയും ഉണ്ടായിരിക്കും. സ്റ്റാൻഡേർഡ് വില ഉപയോക്താക്കൾ നൽകുന്ന ചില്ലറ വിൽപ്പന വിലയല്ല. എക്സൈസ് നികുതി കണക്കാക്കുന്ന മൂല്യം നിർണയിക്കാൻ നികുതി അതോറിറ്റി ഉപയോഗിക്കുന്ന റഫറൻസ് മൂല്യമാണ്.
പുകയില ഉൽപ്പന്നത്തിന്റെ ചില്ലറ വിൽപ്പന വില അതിന്റെ നിർദിഷ്ട സ്റ്റാൻഡേർഡ് വിലയുമായി താരതമ്യം ചെയ്യും. ഏതാണ് ഉയർന്ന മൂല്യം എന്നതിനാകും എക്സൈസ് നികുതി കണക്കാക്കുക. നിർദിഷ്ട അളവിൽനിന്ന് വ്യത്യസ്തമായ പായ്ക്കറ്റുകൾക്കോ പുകയില അളവുകൾക്കോ, ഏറ്റവും കുറഞ്ഞ സ്റ്റാൻഡേർഡ് വില ആനുപാതികമായി കണക്കാക്കും. കുറഞ്ഞ ഷോപ്പ് വിൽപ്പന വില ചുമത്തുന്നതിനുപകരം നികുതി ആവശ്യങ്ങൾക്കായി കുറഞ്ഞു മൂല്യം ഇതിലൂടെ സ്ഥാപിക്കുന്നു.









0 comments