ഒമാൻ തൃശൂർ ഓർഗനൈസേഷൻ രക്തദാന ക്യാമ്പ്

മസ്‌കത്ത് : ഒമാൻ തൃശൂർ ഓർഗനൈസേഷൻ (ഒടിഒ) ഓട്ടോ കെയർ ആൻഡ് കംപാഷൻ ടീം നാലാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒമാൻ ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തിൽ ബൗഷർ ബ്ലഡ് ബാങ്കിലായിരുന്നു ക്യാമ്പ്. പ്രസിഡന്റ് നസീർ തിരുവത്ര ഉദ്ഘാടനം ചെയ്‌തു. യുസുഫ് ചേറ്റുവ, സിദ്ദീഖ് കുഴിങ്ങര, ഹസൻ കേച്ചേരി, സുബൈർ ഇദ്രീസ്, റോയ് പാവറട്ടി, വിൽസൺ, അഫ്സൽ ആളൂർ, മൈക്കിൾ, അബ്‌ദുൾ ഖാദർ ചാവക്കാട്, സുരേഷ്, ഗംഗേഷ് വടക്കേതിൽ, സഫീർ ചാവക്കാട്, മഹേഷ്, ടോണി ചിരിയങ്കണ്ടത്ത് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി സ്വാഗതവും ജോയിന്റ് സെക്രട്ടറി അബ്‌ദുസമദ് നന്ദിയും പറഞ്ഞു.










0 comments