ലോക സമുദ്രദിനം ആചരിച്ച് ഒമാൻ

മസ്‌കത്ത് : സമുദ്ര പരിസ്ഥിതി പ്രതിജ്ഞ പുതുക്കി ലോക സമുദ്രദിനം ആചരിച്ച് ഒമാൻ. പ്രകൃതി സമ്പത്ത് സംരക്ഷിക്കാനുള്ള ഒമാന്റെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു പരിപാടി. സമുദ്ര തീരദേശ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ദേശീയ തന്ത്രത്തിന് നേതൃത്വം നൽകുന്ന പരിസ്ഥിതി അതോറിറ്റിയാണ് ശ്രമങ്ങളുടെ കാതൽ. 3165 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന തീരപ്രദേശമുള്ള രാജ്യമാണ് ഒമാൻ. പവിഴപ്പുറ്റുകൾ, കടൽപ്പക്ഷികൾ, വൈവിധ്യമാർന്ന മത്സ്യ ഇനങ്ങൾ, കടലാമകൾ പോലുള്ള വംശനാശഭീഷണി നേരിടുന്ന സമുദ്രജീവികൾ ഉൾപ്പെടുന്ന ജൈവവൈവിധ്യത്തിന്റെ ആവാസ കേന്ദ്രമാണ് രാജ്യം. സമഗ്ര പഠനത്തിലൂടെ മലിനീകരണം, അമിത മത്സ്യബന്ധനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള പ്രധാന പാരിസ്ഥിതിക വെല്ലുവിളികളെ തിരിച്ചറിയുകയും തരണം ചെയ്യുന്നുണ്ട്.
‘കൃത്രിമ പവിഴപ്പുറ്റുകൾ' എന്ന പദ്ധതി ഒമാന്റെ മുൻനിര സംരംഭത്തിൽ ഒന്നാണ്. ഇത് കേടായ പവിഴപ്പുറ്റുകൾ പുനഃസ്ഥാപിക്കുന്നു. സുസ്ഥിര മത്സ്യബന്ധന രീതികളെ പിന്തുണയ്ക്കാനും സമുദ്ര ജൈവവൈവിധ്യം വർധിപ്പിക്കാനും ലക്ഷ്യമുണ്ട്. റാസ് അൽ ജിൻസ് ദയ്മാനിയത്ത് ദ്വീപുകൾ, അൽ ഖോർ മറൈൻ റിസർവുകൾ തുടങ്ങിയ സംരക്ഷിത സമുദ്ര മേഖലകൾ ഇതിന് ഉദാഹരണമാണ്.











0 comments