ad
Deshabhimani

ഒമാൻ ആരോഗ്യ മന്ത്രാലയം ചികിത്സാപദ്ധതി; ഇന്ത്യയിലേക്കയച്ച രോഗികളുടെ എണ്ണത്തിൽ വർധന

oman flag
വെബ് ഡെസ്ക്

Published on Sep 20, 2026, 03:31 PM | 1 min read

മസ്‌കത്ത് : കഴിഞ്ഞ വർഷം ആരോഗ്യ മന്ത്രാലയത്തിന്റെ ചെലവിൽ ഇന്ത്യയിലേക്ക് ചികിത്സയ-്‌ക്കയച്ച രോഗികൾ 19.6 ശതമാനത്തിലെത്തിയതായി ഒമാൻ. ചികിത്സയ-്‌ക്കുള്ള ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതാണ്‌. 14 ശതമാനവുമായി തുർക്കിയാണ്‌ രണ്ടാമത്‌. ​2025ൽ ചികിത്സയ-്‌ക്കായി 78 നേത്രരോഗികളെയും 12 അർബുദ രോഗികളെയും എട്ട്‌ ഹൃദ്രോഗികളെയും 11 വൃക്ക, മൂത്രനാളി രോഗികളെയും വിദേശത്തേക്ക് അയച്ചതായും അധികൃതർ അറിയിച്ചു.


​അസ്ഥിരോഗങ്ങളുള്ള 13 പേരും കരൾ മാറ്റിവയ-്‌ക്കൽ ആവശ്യമുള്ള ആറുപേരും പ്ലാസ്റ്റിക് സർജറിക്ക് വിധേയരായ നാലുപേരും കേസുകളിൽ ഉൾപ്പെടുന്നു. 266 രോഗികളെ മറ്റ് മെഡിക്കൽ അവസ്ഥകളിൽ തരംതിരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ചെലവിൽ ചികിത്സയ-്‌ക്കായി വിദേശത്തേക്ക് അയച്ചവരിൽ 80 ശതമാനം പേർക്കും നേത്രചികിത്സ ലഭിച്ചു. ഒമാന് പുറത്ത് ചികിത്സയ-്‌ക്കായി അയച്ച രോഗികളിൽ 21 ശതമാനം പേർക്കും ആരോഗ്യ മന്ത്രാലയത്തിന്റെ ചെലവിലാണ് ചികിത്സ നൽകിയതെന്നും അധികൃതർ അറിയിച്ചു




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home