ad
Deshabhimani

സൊഹാറിയൻസ് കല ഓണാഘോഷം ഒക്‌ടോബർ 16ന്‌

soharians onam celebration
വെബ് ഡെസ്ക്

Published on Sep 20, 2026, 03:20 PM | 1 min read

സൊഹാർ : സൊഹാറിയൻസ് കലയുടെ ഓണാഘോഷം "ഓണനിലാവ്' ഒക്ടോബർ 16ന് നടക്കും. ഗായകരായ ശിവപ്രിയ, കെ സി അർജുൻ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റും സൊഹാറിയൻസ് കല പ്രവർത്തകരും ബാലവിഭാഗവും ചേർന്ന് അവതരിപ്പിക്കുന്ന നൃത്തവിരുന്നും നടക്കും. പരിപാടിയുടെ സ്വാഗതസംഘ രൂപീകരണവും പോസ്റ്റർ പ്രകാശനവും സൊഹാർ മലബാർ പാരിസ് ഹോട്ടലിൽ നടന്നു.


സംഘടനയുടെ മുതിർന്ന വനിതാ അംഗം റീത്ത രമേഷ്, സൗത്ത് ബാത്തിന സൗഹൃദവേദി സെക്രട്ടറി വാസുദേവൻ, സാംസ്‌കാരിക പ്രവർത്തകകനും യൂണിവേഴ്സിറ്റി അധ്യാപകനുമായ റോയ് പി വീട്ടിൽ എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശിപ്പിച്ചു. ചടങ്ങിൽ ശ്രീജേഷ് പാട്യം അധ്യക്ഷനായി. രാഹുൽ മാധവ്, വാസുദേവൻ, മുരളികൃഷ-്‌ണൻ, ഹാഷിഫ്, ജയൻ എടപ്പറ്റ, സുനിൽകുമാർ, സുഷാം ഷാ, ജിമ്മി സാമുവൽ എന്നിവർ സംസാരിച്ചു. വാസുദേവൻ, സജീഷ് ജി ശങ്കർ, മുരളികൃഷ-്‌ണൻ, റോയ് പി വീട്ടിൽ, സുനിൽകുമാർ (രക്ഷാധികാരി), രാഹുൽ മാധവ്, ബിജു കെ (കൺവീനർ), ശ്രീജേഷ് പാട്യം (ചെയർമാൻ), സുഭാഷ് വിജയൻ (പ്രോഗ്രാം കൺവീനർ), ഹസിത, ലിൻസി, കൃഷ-്‌ണപ്രസാദ്, സജി, സുഷാം, ഷൈജു, സുരേഷ് തുടങ്ങിയവർ കമ്മിറ്റി ഭാരവാഹികളുമായി സ്വാഗതസംഘം നിലവിൽവന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home