ad
Deshabhimani

ഒമാൻ ഹജ്ജ് മിഷന് ലബൈതം പുരസ്‌കാരം

oman hajj mission
വെബ് ഡെസ്ക്

Published on Jun 01, 2026, 03:22 PM | 1 min read

മസ്‌കത്ത്‌ : ഹജ്ജ്‌ തീർഥാടന സേവനങ്ങളിലെ മികവിനുള്ള സിൽവർ ലബൈതം പുരസ്‌കാരം ഒമാൻ ഹജ്ജ് മിഷന്‌. ഹജ്ജ് ഓഫീസുകൾക്കുള്ള പ്രാദേശിക അവാർഡ് വിഭാഗത്തിലാണ്‌ നേട്ടം. ഹജ്ജ് യാത്രയിലുടനീളം സേവന നിലവാരം, നിയന്ത്രണം പാലിക്കൽ, തീർഥാടക സംതൃപ്തി എന്നിവ വർധിപ്പിക്കാനുള്ള മികച്ച പ്രകടനത്തിനാണ്‌ പുരസ്‌കാരം. സൗദി അറേബ്യൻ ഹജ്ജ്, ഉംറ മന്ത്രാലയമാണ്‌ പുരസ്‌കാരം നൽകുന്നത്‌.


ഓഫീസ് പ്രകടനം, തീർഥാടക സംതൃപ്തി നിലവാരം, ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും പാലിക്കൽ, ബോധവൽക്കരണ പരിപാടികളുടെ നടത്തിപ്പ്, നൂതന സംരംഭങ്ങൾ എന്നിവ വിലയിരുത്തിയാണ്‌ പുരസ്‌കാരം സമ്മാനിക്കുന്നത്‌. പ്രവർത്തന കാര്യക്ഷമത, ഫീൽഡ് സേവനങ്ങളുടെ ഗുണനിലവാരം, മാർഗനിർദേശവും ബോധവൽക്കരണ ശ്രമങ്ങളും, തീർഥാടക ഗതാഗത മാനേജ്മെന്റ്, ആരോഗ്യ, നിയന്ത്രണ ആവശ്യകതകൾ പാലിക്കൽ എന്നിവയുൾപ്പെടെ നിരവധി പ്രധാന പ്രകടന സൂചകങ്ങളിൽ ഒമാൻ ഹജ്ജ് മിഷൻ നേട്ടമുണ്ടാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home