Deshabhimani

ഒമാനിൽ പഴയ നോട്ട്‌ 21 വരെ മാറ്റിവാങ്ങാം

oman central bank
വെബ് ഡെസ്ക്

Published on Sep 11, 2026, 08:28 AM | 1 min read

മസ്‌കത്ത്‌ : 2020ൽ അവതരിപ്പിച്ച ആറാം സീരീസിന് മുമ്പുള്ള കാലഹരണപ്പെട്ട നോട്ടുകൾ മാറ്റിയെടുക്കാൻ അന്തിമ ഓർമപ്പെടുത്തൽ പുറപ്പെടുവിച്ച്‌ ഒമാൻ സെൻട്രൽ ബാങ്ക്. സെപ്തംബർ 21 ആണ് അവസാന സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ബാധിക്കപ്പെട്ട നോട്ടുകൾ ഒമാനിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളിലൂടെയും മാറ്റി നൽകുമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.


21ന് ശേഷം കാലഹരണപ്പെട്ട നോട്ടുകൾ മാറ്റി വാങ്ങാനാകില്ല. പരമ്പരയിലെ നോട്ടുകൾ ഇപ്പോഴും കൈവശം വച്ചിരിക്കുന്നവർ സമയപരിധിക്കുമുമ്പ് അവരുടെ ബാങ്കുകൾ വഴി കൈമാറ്റ പ്രക്രിയ പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home