ഇസ്കിയിൽ നോർക്ക ക്യാമ്പ് സംഘടിപ്പിച്ചു

നിസ്വ : കലാകൈരളിയുടെ ആഭിമുഖ്യത്തിൽ ഇസ്‌കിയിൽ നോർക്ക രെജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പ്രവാസികൾ നോർക്ക പ്രവാസി ഐഡി കാർഡ് രജിസ്ട്രേഷനും നോർക്ക കെയർ എൻറോൾമെന്റും നടത്തി. സാമൂഹ്യ സുരക്ഷാ മിഷന്റെ ഭാഗമായി കേരള ഗവൺമെന്റ് നോർക്ക റൂട്സ് വഴി നടപ്പിലാക്കുന്ന നോർക്ക കെയർ പ്രവാസി സമഗ്ര ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയെക്കുറിച്ചും ക്യാമ്പിൽ ബോധവൽക്കരണം നടത്തി. ശശികുമാർ സ്വാഗതം പറഞ്ഞു. ബിജു ദിവാകരൻ അധ്യക്ഷനായി. ഷെറീഫ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ വിജീഷ്, സുബൈർ, ഹരിദാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.










0 comments