മലബാർ പ്രവാസി ‘നോർക്ക കെയർ’ രജിസ്‌ട്രേഷൻ

ദുബായ് : കേരള സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ രജിസ്‌ട്രേഷനും ബോധവൽക്കരണവും സംഘടിപ്പിച്ച് യുഎഇയിലെ മലബാർ പ്രവാസി കൂട്ടായ്‌മ. നോർക്ക പ്രവാസി അംഗത്വ രജിസ്‌ട്രേഷൻ, പ്രവാസി ക്ഷേമനിധി, പ്രവാസി പെൻഷൻ എന്നിവയെകുറിച്ചുള്ള മുഖാമുഖവും നടന്നു. ഓർമ സാംസ്‌കാരിക സംഘടനയുമായി സഹകരിച്ചായിരുന്നു പരിപാടി.
അംഗങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷന് തുടക്കമിട്ട് അഡ്വ. മുഹമ്മദ് സാജിദ് പരിപാടി ഉദ്‌ഘാടനംചെയ്‌തു. മലബാർ പ്രവാസി വൈസ് പ്രസിഡന്റ് മൊയ്‌ദു കുറ്റ്യാടി അധ്യക്ഷനായി. ഓർമ ദുബായ് നോർക ഹെൽപ് ഡെസ്‌ക് പ്രതിനിധികളായ ബിജു വാസുദേവൻ, മിഥുൻ, മുരളീകൃഷ്ണ, സകരിയ പോൾ, ഷൈജ, ഷഫീഖ്, നബീൽ തുടങ്ങിയവർ സംസാരിച്ചു. സാധാരണ പ്രവാസികൾക്കും കുടുംബത്തിനും ഏറെ പ്രയോജനകരമായ പദ്ധതിയാണ് നോർക്ക കെയറെന്നും അവസരം പരമാവധി വിനിയോഗിക്കണമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പദ്ധതികളുടെ പ്രാധാന്യവും സാധ്യതയും അറിയാൻ യുഎഇ പ്രവാസികൾക്ക് 0559284130 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ 31 ന് അവസാനിക്കും. കേരളപ്പിറവി ദിനംമുതൽ പദ്ധതി നിലവിൽവരും. സെക്രട്ടറി ശങ്കർ നാരായൺ സ്വാഗതവും നൗഷാദ് നടുക്കളത്തിൽ നന്ദിയും പറഞ്ഞു.
മലബാർ പ്രവാസി കൂട്ടായ്‌മയുടെ നോർക്ക കെയർ രജിസ്‌ട്രേഷൻ അഡ്വ. മുഹമ്മദ് സാജിദ് ഉദ്‌ഘാടനം ചെയ്യുന്നു










0 comments