അനധികൃത സ്ഥലങ്ങളിൽ വാഹന വിൽപ്പന വേണ്ട; മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത് : അനധികൃത സ്ഥലങ്ങളിൽ വിൽപ്പനയ്‌ക്കായി പ്രദർശിപ്പിച്ച വാഹനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഇത്തരം വാഹനങ്ങൾ പ്രദേശത്തിന്റെ രൂപഭംഗിയെ പ്രതികൂലമായി ബാധിക്കുന്നു. മേഖലയിലെ സുഗമമായ ഗതാഗത ഒഴുക്കിനെ തടസപ്പെടുത്തുകയും പൊതുസൗകര്യങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുന്നുവെന്നും മുനിസിപ്പാലിറ്റി ചൂണ്ടികാട്ടി.
പ്രശ്‌നം പരിഹരിക്കാൻ നിയമലംഘനം നടത്തുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ നടപടിക്രമങ്ങളിൽ വാഹനത്തിൽ മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. വാഹനം നീക്കം ചെയ്യാൻ നിശ്ചിത കാലയളവ് അനുവദിക്കുമെന്നും പ്രതികരണമില്ലെങ്കിൽ ആവശ്യമായ നിയന്ത്രണ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.










0 comments