നിലമ്പൂർ ഫെസ്റ്റ് 2025: ഒക്ടോബർ 26ന് അജ്മാനിൽ

അജ്മാൻ: യു എ ഇയിലെ നിലമ്പൂർ പ്രവാസി അസോസിയേഷന്റെ ഓണാഘോഷവും വാർഷിക സംഗമവും ഒക്ടോബർ 26 ന് അജ്‌മാൻ അൽ തലഹ് ഹാബിറ്റാറ്റ് സ്കൂളിൽ നടക്കും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി. ആര്യാടൻ ഷൗക്കത്ത് മുഖ്യാതിഥിയാവും. അജ്മാനിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ നിലമ്പൂർ ഫെസ്റ്റ് 2025–ന്റെ ഫസ്റ്റ് ലുക്ക് ബ്രോഷർ, ഫ്ലയർ അസോസിയേഷൻ പ്രസിഡന്റ് ഷഫീക്ക് കരുളായി പ്രകാശനം ചെയ്തു. ഗിത്താറിസ്റ്റ് സുമേഷ് കൂട്ടിക്കൽ, ഗായകൻ നിഷാദുൽ സുൽത്താൻ, കലാഭവൻ നസീബ് എന്നിവർ പങ്കെടുക്കും. അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
ഓണാഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്ര, ചെണ്ടമേളം, ഓണസദ്യ, വടംവലി മത്സരം എന്നിവയും സംഘടിപ്പിക്കും. സ്വാഗതസംഘം സെപ്റ്റംബർ 7ന് ദുബായിൽ ചേരുന്ന യോഗത്തിൽ രൂപീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഷഫീക്ക് കരുളായി (പ്രസിഡന്റ് – 0552249897), ബിനേഷ് മൂത്തേടം (ജനറൽ സെക്രട്ടറി – 0551930110).










0 comments