ad
Deshabhimani

അജ്മാനിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഉദുമ സ്വദേശി മരിച്ചു

SHABEER OBIT.jpg
വെബ് ഡെസ്ക്

Published on Aug 28, 2026, 09:57 PM | 1 min read

ഉദുമ (കാസർകോട്‌): അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശി മരിച്ചു. പടിഞ്ഞാർ തച്ചരക്കുന്നിൽ പരേതനായ അബ്ദുല്ല പള്ളത്തിന്റെയും ദൈനബിയുടെയും മകൻ ബഷീർ തച്ചരക്കുന്നിൽ (50) ആണ് മരിച്ചത്‌. ഭക്ഷണമുണ്ടാക്കി വിതരണംചെയ്യുന്ന ജോലിക്കാരനാണ്. വെള്ളി രാവിലെ പാചകംചെയ്തുകൊണ്ടിരിക്കെ സിലിണ്ടർ പൊട്ടിത്തെറിക്കുയായിരുന്നു. ഭാര്യ: ഖൈറുന്നിസ (ഇച്ചിലിങ്കാൽ). മക്കൾ: ഷാനിഫർ (ദുബായ്‌), ബുഷ്റ, ബുഷ്‌ത്താന. മരുമക്കൾ: ഹാരിസ് (ചെറുവത്തൂർ), മുനീർ (കാഞ്ഞങ്ങാട്), സഹോദരി: പരേതയായ ബീഫാത്തിമ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home