Deshabhimani

സ്ത്രീധനക്കേസ് വിചാരണ വേ​ഗത്തിലാക്കണം: കോടതികൾക്ക് നിർദേശം നൽകി സുപ്രീംകോടതി

stop dowry
വെബ് ഡെസ്ക്

Published on Aug 28, 2026, 09:37 PM | 1 min read

ന്യൂഡൽഹി: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസുകളിലെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ കീഴ്ക്കോടതികൾക്ക് സുപ്രീം കോടതിയുടെ നിർദേശം. സ്ത്രീധന കേസുകളിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്നും കെട്ടിക്കിടക്കുന്ന ക്രിമിനൽ അപ്പീലുകൾ കോടതികൾ ഇടക്കിടെ പരിശോധിക്കണമെന്നുമാണ് നിർദേശം. നിയമപരമായ സുരക്ഷാ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, 60 മുതൽ 90 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തുന്ന നടപടികൾ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.


രാജ്യത്ത് സ്ത്രീധന നിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പരസ്യമായി സ്ത്രീധനം ആവശ്യപ്പെടുകയും നൽകുകയും ചെയ്യുന്ന പലരും യാതൊരു ശിക്ഷയുമില്ലാതെ രക്ഷപ്പെടുന്നു. 1961ലെ സ്ത്രീധന നിരോധന നിയമം നടപ്പാക്കുന്നതിൽ വിവിധ പ്രായോഗിക ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നെന്നും കോടതി വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home